എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

0

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴ് നിയമസഭ മണ്ഡലങ്ങളുള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ 14,29779 സമ്മതിദായകരാണുള്ളത്. ഇതില്‍ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍മാരുമാണുള്ളത്. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 6,24225 വോട്ടര്‍മാരാണുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വ്യാഴാഴ്ചയാണ് നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളും വയനാട് ജില്ല പൂര്‍ണമായും ഉള്‍പ്പെടുന്നതാണ് വയനാട് മണ്ഡലം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ് ഷോ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഉള്ള മാസ് ക്യാമ്പയിന്‍ തുടക്കമാക്കാനാണ് യുഡിഎഫ് തീരുമാനം. അതേസമയം നാളെ രാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കല്‍പ്പറ്റയില്‍ പ്രവര്‍ത്തകര്‍ക്കും എല്‍.ഡി.എഫ് നേതാക്കള്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിക്കുക. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി എം. പിയുടെ റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!