കേന്ദ്രസേനയെ വിന്യസിച്ചു. 

0

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാര്‍ച്ച്, വാഹന പരിശോധന എന്നിവ നടത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകുന്നേരം കാട്ടിക്കുളം ടൗണിലും തലപ്പുഴ ടൗണിലും റൂട്ട് മാര്‍ച്ച് നടത്തി.

 

മേപ്പാടി വൈത്തിരി പോലീസ് സ്റ്റേഷന് കീഴിലെ ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധനയും നടത്തി. വരും ദിവസങ്ങളില്‍ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കും. അതിര്‍ത്തികളിലൂടെ അനധികൃതമായി പണം, സ്വര്‍ണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!