ടികെ രാജീവന്റെ വിചാരണ ആരംഭിച്ചു

0

2002 ലെ പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് ടികെ രാജീവന്റെ വിചാരണ ആരംഭിച്ചു.
2020 നവംബര്‍ 16 നാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് അറസ്റ്റിലായ രാജീവനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കല്‍പ്പറ്റയില്‍ എത്തിച്ചത്.കണ്ണൂര്‍ പൂക്കോട് സ്വദേശിയായ രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ 2002ല്‍ അയ്യങ്കാളി പടയുടെ നേതൃത്വത്തിലാണ് പനമരം ബാങ്ക് ആക്രമിച്ചത് എന്നാണ് കേസ്.

ഇയാള്‍ക്കെതിരെ ദീര്‍ഘകാലമായി വാറണ്ട് നിലനില്‍ക്കെയാണ് 2020 ല്‍ അറസ്റ്റിലാവുന്നത് .
ആദിവാസി സമരസംഘം നേതാവും മീനങ്ങാടി സ്വദേശിയുമായ തങ്കമ്മയെയാണ് രാജീവന്‍ വിവാഹം ചെയ്തിരിക്കുന്നത്. കനത്ത പോലീസ് കാവലില്‍ കല്‍പ്പറ്റയിലെത്തിച്ച രാജീവനെ കല്‍പ്പറ്റ സെഷന്‍സ് കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!