പടയൊരുക്കം: ഇലക്ഷന്‍ പ്രചരണത്തിന് തുടക്കം

0

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പടയൊരുക്കം പരിപാടി സംഘടിപ്പിച്ചു. റിപ്പണ്‍ മുതല്‍ പുതുക്കാട് വരെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളേന്തി പ്രകടനം നടത്തിക്കൊണ്ടായിരുന്നു പരിപാടി.മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബാപ്പുട്ടി, എ.കെ.റഫീഖ്, യാഹ്യാഖാന്‍ തലയ്ക്കല്‍, സി.ടി.ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു.അബദുള്ളക്കുട്ടി, കെ.ടി റസാഖ്, പി.എം.എ കരീം, സി.ജാഫര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!