കുടിവെള്ളത്തിന് കുത്തിയിരിപ്പ് സമരം
കുടിവെള്ളത്തിന് പൂതാടി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പാത്രങ്ങളുമായി കുത്തിയിരിപ്പ് സമരം.അരിമുള പാല്‍നട കോളനിയിലെ കുടുംബങ്ങളാണ് സമരം ചെയ്തത്.കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്റെ നേതൃത്വത്തില്‍ കോളനിയിലെ മുതിര്‍ന്ന സ്ത്രീ കരിഞ്ചിയമ്മ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് അടിയന്തര ഭരണസമിതി യോഗം ചേരുമെന്നും മുഴുവന്‍ വാര്‍ഡുകളിലും വാഹനത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോളനിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുമെന്നും ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
പ്ലക്കാര്‍ഡും പിടിച്ച് കുടവുംകയ്യിലേന്തി പാല്‍നട കോളനിയിലെ വൃദ്ധരായവരും,സ്ത്രീകളും, യുവാക്കളും അടങ്ങുന്ന 15 ഓളം പേരാണ്പൂതാടി പഞ്ചായത്ത് ഓഫിസിന് മുന്‍മ്പില്‍ എത്തിയത്.ശുചിമുറികള്‍ ഒരുക്കുമെന്നും കോളനിയില്‍ പനിബാധിതരായി കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.