പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു:പിടികൂടിയതില്‍ പപ്പടം മുതല്‍ പോത്തും കാല് വരെ
മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും, നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം മുതല്‍ പോത്തും കാലുവരെ പിടികൂടി. മാനന്തവാടി ടൗണിലെ സിറ്റി ഹോട്ടല്‍,റിലാക്‌സ് ഇന്‍ റസ്റ്റോറന്റ്, മൈ ബേക്‌സ് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലത്ത ഭക്ഷണ സാധനങ്ങളും പിടികൂടി. മാനസ സരസ്, ബ്രദേഴ്‌സ് ഫുഡ്, ബ്രഹ്‌മഗിരി, പ്രിതാ ഹോട്ടല്‍ എന്നിവിടങ്ങളില്‍ വൃത്തിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടികൂടിയ സ്ഥപനങ്ങള്‍ക്കും ശുചിത്വമില്ലായ്മ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും നഗരസഭ നോട്ടിസ് നല്‍കി. പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് സൂപ്രവൈസര്‍ സന്തോഷ്‌കുമാര്‍ പി.എസ്, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹര്‍ഷിദ് എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിമി വി എന്നിവര്‍ നേതൃത്വം നല്‍കി