മുട്ടില്‍ മരംമുറിക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

0

മുട്ടില്‍ മരംമുറിക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോസഫ് മാത്യുവിനെ സര്‍ക്കാര്‍ നിയമിച്ചു. മുട്ടില്‍ മരംമുറി നിയമപരമല്ലെന്ന് നേരത്തേ നിലപാട് എടുത്തയാളാണ്. അന്വേഷണ സംഘത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.കേസ് ഇന്ന് സുല്‍ത്താന്‍ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം.

 

മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍ നടന്ന അനധികൃത വീട്ടിമുറി വിവാദമായ വേളയില്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവ.പ്ലീഡറുമായിരുന്നുജോസഫ് മാത്യു. ഡിസംബര്‍ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവന്‍ വി വിബെന്നി കേസില്‍ കുറ്റപത്രംനല്‍കിയത്. അന്വേഷണ സംഘത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

കേസ് ഇന്ന് സുല്‍ത്താന്‍ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം. കേസില്‍ ഹാജരാകുന്നതിന് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് പി ഡി പി പി നിയമത്തിലെ വകുപ്പ് മൂന്ന് പ്ര കാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 409, 420, 468, 471, 212, 120 (ബി) വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെ തിരെ കുറ്റം ചുമത്തിയിരിക്കുന്ന ത്. 45ല്‍പരം കേസുകളാണ് പ്ര തികള്‍ക്കെതിരെ കോടതിയിലു ള്ളത്. ഇതില്‍ ആദ്യത്തേതാണ് സിസി 1588/2023 നമ്പര്‍ കേസ്.

 

Leave A Reply

Your email address will not be published.

error: Content is protected !!