ആദ്യം പിടിയിലായ 6 പ്രതികളെയും കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി. ടി.എന്‍.സജീവന്റെ ആവശ്യം അംഗീകരിച്ചാണ് കല്‍പ്പറ്റ ജെ.ഫ്.സി. എം. കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.തിരുവനന്തപുരം സ്വദേശി ബിനോയ്, കൊഞ്ചിറവിള സ്വദേശി എസ്.ഡി ആകാശ്, നന്ദിയോട് ശ്രീനിലയം വീട്ടില്‍ ആര്‍.ഡി ശ്രീഹരി, ഇടുക്കി സ്വദേശി എസ്. അഭിഷേക്, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ്,ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.