സിദ്ധാർത്ഥൻറെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണ സംഘത്തിൽ 24 പേർ .ജില്ലാ പോലീസ് മേധാവി ടി നാരായണൻ മേൽനോട്ടം വഹിക്കും. ഇപ്പോൾ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.വൈത്തിരി .സി.ഐ ഉത്തംദാസ് , കൽപറ്റ സി.ഐ.സായൂജ്കുമാർ, തലപ്പുഴ സി.ഐ. അരുൺ ഷാ ,പടിഞ്ഞാറത്തറ സി.ഐ. സഞ്ജയകുമാർ , . വൈത്തിരി എസ്.ഐ. പ്രശോഭ് എന്നിവർ ഉൾപ്പടെ . ആകെ. 24 പേർ അന്വേഷണ സംഘത്തിലുണ്ട്. ദിവസേന കേസിന്റെ പുരോഗതി വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകും ഇതു സംബന്ധിച്ചു സർക്കാരിലേക്കും റിപ്പോർട്ട് നൽകും ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 20 ഓളം പേർ ഉണ്ടെന്നാണ് കണ്ടെത്തൽ ഇതിൽ 10 പേർ പേരുടെ അറസ്റ്റ് ഇന്നുച്ചയോടെ പൂർത്തിയാകും. ബാക്കി പത്തു പേരെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യാനാകുമെന്ന് പോലീസ് പറഞ്ഞു ഒരു മാസത്തിനുള്ളിൽ കുറ്റപത്രം പ്രതീക്ഷ എന്നും ഉദ്യോഗസ്ഥർ പറയുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.