പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന്
എടവക ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായ ഓഞ്ചായിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന് ഞായറാഴ്ച 4 മണിക്ക് മാനന്തവാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഊരു മൂപ്പന്മാരുടെ പ്രതിനിധി കൊളുമ്പന്‍ ഉദ്ഘാടനം ചെയ്യും.വാര്‍ഡ് തല ഗോത്ര ഫെസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളാണ് പഞ്ചായത്തുതല ഗോത്ര ഫെസ്റ്റില്‍ അവതരിപ്പിക്കുക.
സബ്കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ മുഖ്യാതിഥികളാകും, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും.എടവക പഞ്ചായത്തിലെ ഗ്രോത്രവര്ഗ്ഗ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക പുരോഗതിയും തുടര്‍ച്ചയായ ഹാജരും ഉറപ്പുവരുത്തുന്നതിനായി 2023-24 വര്‍ഷത്തില്‍ ആരംഭിച്ച നൂതന പദ്ധതിയാണ് ഒഞ്ചായി. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഗോത്ര ഫെസ്റ്റ് നടന്നു കഴിഞ്ഞു.പഞ്ചായത്ത് ഭരണസമിതി, എടവക പി.ഇ.സി,, എടവകയിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസിലെ ഉന്നത് ഭാരത് അഭ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജി, ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ , കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ് എന്നിവര്‍ സംയുക്തമായാണ് ഗോത്ര ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രസി: അഹമ്മദ് കുട്ടി ബ്രാന്‍, വൈസ് പ്രസി: ഗിരിജ സുധാകരന്‍, അംഗങ്ങളായ ജോര്‍ജ് പടകൂട്ടില്‍, വിനോദ് തോട്ടത്തില്‍, കെ ഷറഫുന്നിസ എന്നിവര്‍ സംബന്ധിച്ചു.