അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലും മാര്‍ച്ച് 2,3 തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ബത്തേരി അസംപ്ഷന്‍ കോളജ് ഓഫ് നേഴ്സിങ്ങില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
അഡീഷണല്‍ എസ്.പി വിനോദ് പിള്ള അദ്ധ്യക്ഷത വഹിക്കും. വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശേി്യൗൃഹ.രീാ/ഷംമഹമ2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ബത്തേരിയിലെ പരിശീലന പരിപാടിക്ക് ശേഷം പൂക്കോട് വിനോദ സഞ്ചാര കേന്ദ്രത്തിലും, മാര്‍ച്ച് മൂന്നിന് ബാണാസുര സാഗര്‍ അണക്കെട്ട്, കര്‍ലാട് തടാകം എന്നിവിടങ്ങളിലും പരിശീലനം നടക്കും.