ഡാം ഉടന്‍ തുറക്കണം :ബാണാസുരയിലേക്ക് മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്

0

ആഴ്ചകളായിഅടഞ്ഞ് കിടക്കുന്ന ബാണാസുര സാഗര്‍ ഡാം ഹൈഡല്‍ ടൂറിസ്റ്റ് സെന്ററിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ വൈശാലി മുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റര്‍കവാടത്തിനടുത്ത് പോലീസ് തടഞ്ഞു.ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെശ്രമം പോലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് ഹൈഡല്‍ ടൂറിസം സ്‌പെഷ്യല്‍ ഓഫീസറുമായി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ സെന്റര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

അടിയന്തരമായി സെന്റര്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമ പോരാട്ടങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി. പ്രതിഷേധമാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി ഹാരിസ് കണ്ടിയന്‍ ഉത്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് മുഖ്യപ്രഭാഷണം നടത്തി. സമീര്‍ കെ.ഇ അദ്ധ്യക്ഷനായി.

 

Leave A Reply

Your email address will not be published.

error: Content is protected !!