പുളിഞ്ഞാല്‍ റോഡിലെ പൊടി ശല്യം: റോഡ് ഉപരോധിച്ച് നാട്ടുകാര്‍

0

പുളിഞ്ഞാല്‍ റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിലും പൊടിശല്യത്തിലും പ്രതിഷേധിച്ച് ജനകീയസമിതി നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. 29ന് ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

വെള്ളമുണ്ട പോലീസ് അധികൃതര്‍ സ്ഥലത്ത് എത്തി സമരക്കാരമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വന്ന് ഉറപ്പു തന്നാല്‍ മാത്രമേ സമരം അവസാനിക്കുകയുള്ളൂ എന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതോടെ പഞ്ചായത്ത് പ്രസിഡണ്ട്, സുധീരാധാകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജംഷീര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തുകയും ജനകീയ ആക്ഷന്‍ കമ്മിറ്റി നേതാക്കളുമായി ചര്‍ച്ച നടത്തുകയും 29 ആം തീയതി ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ പൊടി ശല്യത്തിന് പരിഹാരം കാണാന്‍ വെള്ളം നനയ്ക്കുമെന്നും ഉറപ്പു നല്‍കി.. എന്നാല്‍ റോഡ് പണി കഴിയുന്നതുവരെ വെള്ളം നനയ്ക്കണമെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെടുകയും ചെയ്തതോടെ. സമരം അവസാനിപ്പിക്കുന്നത് നീണ്ടു. പിന്നീട് അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും ഈ ജനകീയ സമരത്തില്‍ പഞ്ചായത്ത് ഭരണസമിതി കൂടെയുണ്ടാകുമെന്നും അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.. എന്നാല്‍. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം പുനരാരംഭിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം

Leave A Reply

Your email address will not be published.

error: Content is protected !!