ഇ.ജെ ബാബുവിനെ മത്സരിപ്പിക്കണം സി.പി.ഐ

0

വയനാട്ടില്‍ ആനിരാജ മത്സരത്തിനില്ലെങ്കില്‍ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന് സി.പി.ഐ. വയനാട് ജില്ലാ കൗണ്‍സില്‍. സംസ്ഥാന കൗണ്‍സിലിന് നല്‍കിയ ലിസ്റ്റില്‍ രണ്ടാമതായി ഇ.ജെ.ബാബുവിന്റെ പേര് ചേര്‍ത്തു. ഇന്നലെ സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ആനി രാജയില്‍ കുറഞ്ഞൊരു സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് സി.പി.ഐ. വയനാട് മലപ്പുറം ജില്ലകളില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഏകാഭിപ്രായമുണ്ടായത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പകരം മറ്റാരെങ്കിലുമാണെങ്കില്‍ ആനി രാജ വേണമെന്ന നിര്‍ബന്ധമില്ലന്നും നിലവിലെ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വരട്ടെയെന്നാണ് മലപ്പുറം ജില്ലാ കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നത്. ഇത് ചര്‍ച്ചക്ക് വന്നതോടെയാണ് നിലവിലെ ജില്ലാ സെക്രട്ടറി ഇ .ജെ.ബാബുവിന്റെ പേര് രണ്ടാമതായി ഉയര്‍ന്നു വന്ന ത്. വന്യമൃഗം ശല്യം രൂക്ഷമായപ്പോള്‍ സി.പി.ഐ. സ്വീകരിച്ച നിലപാടും പ്രത്യേകിച്ച് ഇ.ജെ ബാബുവിന്റെ നിലപാടിന് വലിയ സ്വീകാര്യത ലഭിച്ചതായാണ് വിലയിരുത്തല്‍. കുടിയേറ്റ മേഖലയില്‍ ഇ.ജെ. ബാബുവിനുള്ള സ്വാധീനവും പൊതുവെ എല്ലാ വിഭാഗത്തിലും പെട്ടവരുമായുള്ള സൗഹൃദവലയവും പോസീറ്റാവായി മാറുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ഇ.ജെ ബാബു സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ആരും തള്ളിപറയില്ലന്നതാണ് പാര്‍ട്ടി കൗണ്‍സിലില്‍ ഉയര്‍ന്ന് വന്നത്.ആനി രാജ ഇല്ലങ്കില്‍ വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനാണ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനം. ഏതായാലും സി.പി.ഐ. സ്ഥാനാസ്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത് .കഴിഞ്ഞ തവണ പി.പി.സുനീര്‍ ആയിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി.

 

Leave A Reply

Your email address will not be published.

error: Content is protected !!