വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്കും, വന്യജീവിസങ്കേതം മേധാവിയുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തി. പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് സ്ത്രീകളടക്കം മാര്‍ച്ചില്‍ അണിനിരന്നത്.കോട്ടക്കുന്ന് വയോജന പാര്‍ക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
കാടും നാടും വേര്‍തിരിക്കുക, നിയമഭേദതഗതി വരുത്തുക, കര്‍ഷകര്‍ക്ക് അനുകൂല നടപടികള്‍ സ്വകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം തഹസില്‍ദാര്‍ക്കും, വൈല്‍ഡ് ലൈഫ് വാര്‍ഡനും നല്‍കി. കോട്ടക്കുന്ന് വയോജന പാര്‍ക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വന്യജീവി ആക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വയനാട്ടുകാര്‍ക്കും ജീവിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതി പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ സ്ത്രീകളടക്കം അണിനിരന്നു. ആദ്യം സിവില്‍സ്റ്റേഷനിലേക്കും പിന്നീട് വന്യജീവിസങ്കേതം മേധാവിയുടെ ഓഫീസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. കൗണ്‍സിലര്‍മാരായ പി. സംഷാദ്, പി കെ സുമതി, പ്രജിത രവി എന്നിവര്‍ സംസാരിച്ചു. മോഹന്‍ നവരംഗ്, ജേക്കബ് ബത്തേരി, പ്രഭാകരന്‍ നായര്‍, ജോയി തേയിലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.