ഹര്‍ത്താലിന് പൂര്‍ണ പിന്തുണ

0

കാട്ടാനയുടെ ആക്രമണത്തിലും വന്യമൃഗ ശല്യത്തിനും പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് കേരള ഫാര്‍മേഴ്സ് അസോസിയേഷന്‍ പിന്തുണ.ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇടതുപക്ഷം ഹര്‍ത്താലിനെ എതിര്‍ക്കുന്നത് കര്‍ഷകരുടെ നേരെയുള്ള അവരുടെ മനോഭാവമാണ് തെളിയിക്കുന്നത് എന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വന്യമൃഗ ശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് പറയുന്നവര്‍ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കണമെന്നും കേരള ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവശ്യപ്പെട്ടു. ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, മാത്യുപനവല്ലി , രാജന്‍ പനവല്ലി , ആലിയ കമ്മോം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!