ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിന് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് പ്രത്യേക അസംബ്ലി ചേര്‍ന്ന് പ്രമേയം പാസാക്കി.ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി., എല്‍.പി. വിഭാഗങ്ങളിലെ 2000ഓളം വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളുമേന്തി അസംബ്ലിയില്‍ പങ്കെടുത്തു.
ജില്ലയിലെ വന്യമൃഗശല്യം മൂലം മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ തയ്യാറാകാത്ത വനംവകുപ്പിന്റെ നടപടിക്കെതിരേയായിരുന്നു പ്രമേയം. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി., എല്‍.പി. വിഭാഗങ്ങളിലെ 2000ഓളം വിദ്യാര്‍ഥികളാണ് പ്ലക്കാര്‍ഡുകളുമേന്തി അസംബ്ലിയില്‍ പങ്കെടുത്തത്. പാസാക്കിയ പ്രമേയം മുഖ്യമന്ത്രി, വനംമന്ത്രി, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അയച്ചുകൊടുക്കും. സ്‌കൂള്‍ മാനേജര്‍ അഡ്വ.പി.സി. ചിത്ര, പ്രിന്‍സിപ്പല്‍ കെ.എസ്. സതി, പ്രഥമാധ്യാപിക ജി. ബിന്ദു, ടി.എം. ഷമീര്‍, എ.പി. മനോജ്, വിദ്യാര്‍ഥികളായ ഇവാന മരിയ മാത്യു, ഋഷിദത്ത് എസ്.കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.