ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍  ബിന്ദു സജിക്ക് സ്വര്‍ണ്ണ മെഡല്‍ 

0

ഫെബ്രുവരി 8 മുതല്‍ 11 വരെ ഹൈദരാബാദില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീനങ്ങാടി കാരക്കുനി സ്വദേശിനി ബിന്ദു സജി 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 100 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ വെള്ളിയും നേടി അഭിമാനമായി.മീനങ്ങാടിയിലെ കെ.വി സുജാതയും ജ്യോതി കുമാറുമാണ് പരീശീലകര്‍.100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 17 സെക്കന്‍ഡ് കൊണ്ട് ദൂരം എത്തിപ്പിടിച്ചാണ് ബിന്ദു രണ്ടാം സ്ഥാനം നേടിയത് . ഭര്‍ത്താവ് സജിയുടെയും മക്കളായ അഞ്ജു, അരുണ്‍ എന്നിവരുടെയും പിന്തുണയോടെയാണ് കാരക്കുനി അതുല്യ കുടുംബശ്രീ പ്രസിഡണ്ട് കൂടിയായ ഈ വീട്ടമ്മയ്ക്ക് നേട്ടം കൊയ്യാന്‍ സാധിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!