മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു – വേട്ടക്കരുമന്‍ ക്ഷേത്ര മഹോത്സവം തുടങ്ങി.13 വരെയാണ് ഉത്സവം.ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്‌മശ്രീ സുനില്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ആചാര വിധി പ്രകാരം വിശേഷാല്‍ പൂജകളോടുകൂടിയാണ് ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറ്റിയത്.
വെള്ളിയാഴ്ച്ച രാവിലെ 5.30ന് നടതുറക്കല്‍, ഗണപതി ഹോമം, മുളപൂജ, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യാ ഭിഷേകം, വൈകുന്നേരം 5 ന് കാഴ്ചശീവേലി, ദീപാരാധന, തായമ്പക, അത്താഴപൂജ, ശ്രീബലി, വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക എന്നിവയും7 മണിക്ക് കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍ 8 മണിക്ക്പ്രാദേശിക കലാ പരിപാടി എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച രാവിലെ 5.30ന് നടതുറക്കല്‍, ഗണപതി ഹോമം, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീബലി, വൈകുന്നേരം 5.30 ന് നട തുറക്കല്‍, പതിവ് പൂക്കള്‍, കാഴ്ച്ചശീവേലി, ദീപാരാധന ,തായമ്പക, അത്താഴപൂജ, ശ്രീബലി വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക എന്നിവയും 7 മണിക്ക് കലാമണ്ഡലം സജിത്ത് വിജയനും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും 8 മണിക്ക്പ്രാദേശിക കലാ പരിപാടിയും. ഉണ്ടായിരിക്കുന്നതാണ്.
11. ന് ഞായറാഴ്ച രാവിലെ 5.30ന് നടതുറക്കല്‍ ഗണപതി ഹോമം, ഉഷപൂജ, ശ്രീബലി ,ഉച്ചപൂജ എന്നിവയും ഉത്സവബലി (9 മണിയ്ക്ക് ആരംഭിക്കുന്നു തുടര്‍ന്ന് ദര്‍ശനം പ്രധാനം, കാണിക്ക സമര്‍പ്പണം, ഉത്സവബലി സമാപനം വൈകുന്നേരം 5.30ന് ദീപാരാധന, തായമ്പക, അത്താഴപൂജ, ശ്രീബലി വിളക്കെഴുന്നള്ളിപ്പ്,തൃപ്പുക തുടര്‍ന്ന് 6 മണിയ്ക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, വാദ്യമേളം ,കാവടിയാട്ടം, ,അമ്മന്‍ കുടം, എന്നിവയുടെ അകമ്പടിയോടുകൂടി മുട്ടില്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു.
12.ന് തിങ്കളാഴ്ച്ച രാവിലെ 5.30ന് നടതുറക്കല്‍, പതിവ് പൂജകള്‍, ഗണപതി ഹോമം, ഉഷപൂജ, മുളപൂജ, ശ്രീഭൂതബലി, ഉച്ചപൂജ, ശ്രീബലി വൈകുന്നേരം 5.15 ന് നടതുറക്കല്‍, കാഴ്ചശീവേലി, തായമ്പക, പോര്‍ക്കലിക്ക് ഗുരുതി, ദീപാരാധന, അത്താഴപൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ്, തൃപ്പുക എന്നിവയും 13ന് രാവിലെ 5 .30ന് നടതുറക്കല്‍, പള്ളിയുണര്‍ത്ത, കണി കാണല്‍, ഉഷപൂജ, ആറാട്ടുബലി, ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കം, 25 കലശാഭിഷേകം, ഉച്ചപൂജ, ശ്രീബലി, ആചാര്യ ദക്ഷിണ, സമാപ്തം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.