ചെതലയത്ത് റെയ്ഞ്ച് ഓഫീസ് ഉപരോധം

0

പുല്‍പ്പള്ളി മേഖലയിലെ രൂക്ഷമായ കടുവാശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികളുടേയും സര്‍വകക്ഷിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ചെതലയത്ത് റെയ്ഞ്ച് ഓഫീസ് ഉപരോധം. സുരഭിക്കവലയില്‍ പാലമറ്റം സുനിലിന്റെ ആടിനെ കടുവ കൊന്നുതിന്നതിന്റെ അവശിഷ്ടങ്ങളുമായാണ് പ്രതിഷേധക്കാരെത്തിയത്

ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആഴ്ചകളായി ഭീതിപരത്തുന്ന കടുവയെ കൂടവെച്ചോ, മയക്കുവെടിവെച്ചോ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ സുരഭിക്കവലയിലെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് റെയ്ഞ്ച് ഓഫീസ് ഉപരോധിക്കുന്നത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉന്നത വനപാലകരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!