സമരം ഫലം കണ്ടു

0

പുല്‍പ്പള്ളി മേഖലയിലെ രൂക്ഷമായ കടുവാ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ സര്‍വകക്ഷി പിന്തുണയോടെ നടത്തിയ പ്രതിഷേധ സമരം ഫലം കണ്ടു. സുരഭിക്കവലയില്‍ ആടിനെ പിടികൂടിയ സ്ഥലത്ത് കൂടും ക്യാമറകളും സ്ഥാപിക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെ സുരഭിക്കവലയിലെ പാലമറ്റം സുനിലിന്റെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ നിന്നും ആടിനെ കടുവ പിടികൂടിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രാവിലെ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞത്. തുടര്‍ന്ന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. റെയ്ഞ്ച് ഓഫീസില്‍ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് സമരം ടൗണിലേക്ക് നീട്ടുകയായിരുന്നു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പുല്പള്ളി-ബത്തേരി റോഡ് ഉപരോധിച്ചു.പ്രവര്‍ത്തകരെ പുല്പള്ളി സി.ഐ. എ. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, എം.എസ്. സുരേഷ് ബാബു, മാത്യു മത്തായി ആതിര, ലിയോ കൊല്ലവേലില്‍, സി.പി. വിന്‍സന്റ്, പി.എ. മുഹമ്മദ്, സണ്ണി ഓലിക്കരോട്ട്, ഷിനോ കടുപ്പില്‍, എന്‍.യു. ഉലഹന്നാന്‍, മാത്യു ഉണ്യാപ്പള്ളി, റെജി ഓലിക്കരോട്ട്, ബ്രിജേഷ് കാട്ടാന്‍കോട്ടില്‍,തുടങ്ങിയവര്‍ സമരത്തിന നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!