പുല്‍പ്പളളി മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെയും സര്‍വ്വകക്ഷിയുടെയും നേതൃത്വത്തില്‍ നടത്തിയ റേഞ്ച് ഓഫീസ് മാര്‍ച്ചില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി. രാവിലെ 10 മണിയോടെ ആരംഭിച്ച പ്രതിഷേധറാലിയില്‍ ജനപ്രതിധികള്‍,വ്യാപാരികള്‍,കര്‍ഷകര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്. മാര്‍ച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനവാസ കേന്ദ്രങ്ങളില്‍ ആന ‘ കടുവ തുടങ്ങിയ മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി ഭീതിപരത്തുമ്പോള്‍ അവയെ പിടി കുടാനോ, കൂട് സ്ഥാപിക്കാനോ അനാവശ്യ കാലതാമസം ഉണ്ടാക്കുന്നതിലും തിരുവനന്തപുരത്തെയും ഡല്‍ഹിയിലെയും വനം മേധാവികളുടെ അനുമതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.കാടും നാടും വേര്‍തിരിച്ച് നാട്ടിലെ വന്യമൃഗ ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ആവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ചെതലയം റേഞ്ച് ഓഫീസിലേക്ക് നടത്തിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു. സജി തൈപ്പറമ്പില്‍, കെ.എല്‍.പൗലോസ്, എന്‍.യു.ഉലഹന്നനാന്‍, ടി.ജെ.ചാക്കോച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.