താന്നിത്തെരുവില്‍ കടുവയിറങ്ങി പശുക്കിടാവിനെ കൊന്ന താഴത്തേടത്ത് ശോശാമ്മയുടെ വീട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കടുവയുടെ ഭീഷണിമൂലം ആഴ്ചകളായി ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെ മന്ത്രി നേരില്‍കണ്ട് സംസാരിച്ചു.
ഇന്ന് ഉച്ചയോടെയാണ് മന്ത്രി താന്നിത്തെരുവിലെത്തിയത്.
പ്രദേശത്തെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭന സുകു, ശശികുമാര്‍, എന്‍.യു. ഉലഹന്നാന്‍, ടി.യു. ഷിബു തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.