വലിയപാറ ഗവ.എല്‍ പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് കാടിനെ തൊട്ടറിയാന്‍ കറുവാന്‍തോട് വനമേഖലയില്‍ സന്ദര്‍ശനം നടത്തി.കാട്ടുമൃഗങ്ങളെ നേരില്‍ കാണാനായതും കൊടും വനാന്തരങ്ങളിലൂടെയുള്ള ട്രക്കിങ്ങും കുട്ടികള്‍ക്ക് നവ്യാനുഭവമായി.കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, കാട്ടുതീ തടയുന്നതിനെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നജീബ് ക്ലാസെടുത്തു.
കല്‍പ്പറ്റ റേഞ്ചിലെ മേല്‍മുറി വി.എസ്.എസ് പ്രസിഡണ്ട് ചേക്കു ,ട്രഷറര്‍ അബ്ദുറഹ്‌മാന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നാന്‍സി പിന്റോ, പിടിഎ പ്രസിഡണ്ട് ഇ കെ ഹുസൈന്‍,സീനിയര്‍ അസിസ്റ്റന്റ് ജോണ്‍സണ്‍ ഡിസില്‍വ, അധ്യാപകരായ യൂസഫ്, അന്‍വര്‍, സീന, ആതിര എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.