ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കാന്‍ ഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ചേരുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടന നടത്തുന്ന വ്യാപാര സംരക്ഷണ യാത്രക്ക് വയനാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. യാത്രയുടെ വയനാട്ടിലെ പര്യടനം സമാപിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ജാഥ ക്യാപ്റ്റനയിട്ടുള്ള സംസ്ഥാന വ്യാപാരി സംരക്ഷണ ജാഥക്ക് ഏകോപന സമിതി കല്‍പ്പറ്റ തലുക്ക് തല സ്വീകരണം കല്‍പ്പറ്റയില്‍ നല്‍കി.കാസര്‍ഗോഡ് ജില്ലയില്‍ 29ന് തുടക്കം കുറിച്ച ജാഥ കണ്ണൂരില്‍ പ്രൗഢഗംഭീര സ്വീകരണം എറ്റുവാങ്ങി. വയനാട് ജില്ലയില്‍ എത്തിയ ജാഥക്ക് ജില്ലയില്‍ മാനന്തവാടി താലൂക്കിലും ബത്തേരി മേഖല പുല്‍പ്പള്ളിയിലും ഗംഭീര സ്വീകരണമാണ് നല്‍കിയത്.
കേരളത്തിലെ വ്യാപാരികളെ തകര്‍ത്ത് ഇല്ലായ്മ ചെയ്യുന്ന നിയമങ്ങളും നയങ്ങളും തിരുത്തണമെന്നവശ്യപ്പെട്ട് കേരളത്തിലെ 14 ജില്ലകളിലും ജാഥ പ്രചരണം നടത്തും.
ജാഥയുടെ സമാപനം ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതനാത്ത് നടക്കും.അന്ന് കേരള വ്യാപകമായി 10 ലക്ഷം വ്യപാരികള്‍ കടകള്‍ അടച്ച് പങ്കെടുക്കും.ജില്ല ട്രഷറര്‍ ഇ.ഐദ്രു അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അമുഹപ്രസംഗം നടത്തി.സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ജാഥ വിശദീകരണവും സംസ്ഥാന ഭാരവാഹികളായ കുഞ്ഞാവുഹാജി, ജനറല്‍ സെക്രട്ടറി ദേവസ്വമേച്ചരി, അബ്ദുള്‍ ഹാമിദ് ,ബാബു കോട്ടായില്‍ ,സലിം രാമനാട്ടുകര, ബാപ്പു ഹാജി,ശ്രീജ ശിവദസ്, ഒ.വി. വര്‍ഗ്ഗിസ്, ജോജിന്‍ ടി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.