കൊളഗപ്പാറ ചൂരിമല പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ പിടികൂടി ഭീതി പരത്തിയ കടുവ കൂട്ടില്‍ കുടുങ്ങി. രണ്ടാഴ്ച മുമ്പ് ബീനാച്ചി എസ്റ്റേറ്റി നോട് ചേര്‍ന്ന് കവുങ്ങിന് തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കുപ്പാടി അനിമല്‍ ഹോയ്സ് സെന്റര്‍ ലേക്ക് കൊണ്ടുപോയി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ 09 എന്ന കടുവയാണ് കൂട്ടിലകപ്പെട്ടത്.
ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. സൗത്ത് വയനാട് വനംവിഷനിലെ 09 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടത്. ആഴ്ചകള്‍ക്കു മുമ്പ് സിസി അരിവയല്‍ പ്രദേശത്തും കന്നുകാലികളെ പിടികൂടി കൊന്ന കടുവ തന്നെയാണ് കുടുങ്ങിയിരിക്കുന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൂരിമല പ്രദേശവും കടുവ ഭീതിയിലായിരുന്നു. ജനുവരി ആദ്യം പ്രദേശവാസിയായ ഷേര്‍ലി കൃഷ്ണന്റെ മേയാന്‍ വിട്ട പോത്തിനെ ബീനാച്ചി എസ്റ്റേറ്റിലെ കവുങ്ങിന് തോട്ടത്തില്‍ വെച്ച് കടുവ പിടികൂടി കൊന്നിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധവും പ്രദേശത്തുണ്ടായി. ഇതേ തുടര്‍ന്ന് കടുവയെ പിടി കൂടാന്‍ കൂട് സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ കൂട്ടില്‍ കയറാതെ കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതി പരുത്തുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെയും വീണ്ടും കടുവ ഇറങ്ങി പ്രദേശവാസിയായ രാജന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചു. തൊഴുത്തില്‍ നിന്നും അര കിലോമീറ്റര്‍ മാറി ബീനാച്ചി എസ്റ്റേറ്റിനുള്ളിലാണ് പശുക്കിടാവിന്റെ ജഡം തിരച്ചിലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയും ഇന്നലെ തന്നെ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. എന്നാല്‍ ഇന്ന് രാവിലെയോടെ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പിന്നീട് വനവകുപ്പ് ഉടന്‍തന്നെ കടുവയെ കുപ്പാടി പച്ചടിയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു മാസത്തിനിടെ നാല് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.