മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ് 60 കവലയിലെ പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തുനിന്ന് കാണാതായ യുവാവിന്റേതാണോ മൃതദേഹമെന്ന് സംശയം. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.