അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കും: മന്ത്രി കെ. രാജന്‍
സംസ്ഥാനത്ത് ഭൂമി ഇല്ലാത്ത അര്‍ഹരായ എല്ലാ ജന വിഭാഗങ്ങള്‍ക്കും ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും സോണല്‍ ലാന്റ് ബോര്‍ഡ് ജില്ലാ ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അനധികൃതമായി ഭൂമി കൈമുതലാക്കിയവരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് നല്‍കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മക്കിമല ഭൂ പ്രശ്ന പരിഹാരത്തിനായി സര്‍വ്വെ ആരംഭിച്ചതായും സര്‍വ്വെ പൂര്‍ത്തിയാക്കുന്നതോടെ പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുളം ഭൂമി പ്രശ്നം അതിവേഗം തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
സ്മാര്‍ട്ട് വില്ലേജ് ഓഫീസിനു സമീപത്തായി ഒരുക്കിയ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. എം.എല്‍.എ ഒ.ആര്‍ കേളു, ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ്, സബ് കലക്ട്ടര്‍ മിസല്‍ സാഗര്‍ ഭാരത് ഐ.എ.എസ്, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ.വി, എ.ഡി.എം ഷാജു എന്‍.ഐ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.