പുള്ളിമാനിനെ കൃഷിയിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി.

0

പുള്ളിമാനിനെ കൃഷിയിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി.മുള്ളന്‍കൊല്ലി മൂന്നുപാലം പെരുവാഴക്കാല കുഞ്ഞൂഞ്ഞിന്റെ കൃഷിയിടത്തിലാണ് മാനിന്റെ ജഢം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് തോട്ടത്തിലെ തെങ്ങിന്റെ ചുവട്ടില്‍ മാന്‍കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം മാനിന് ജീവനുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പോലീസിനേയും മറ്റ് ബന്ധപ്പെട്ടവരേയും വിവരം ഫോണില്‍ വിളിച്ചറിയിച്ച് തിരിച്ചെത്തിയപ്പോഴേക്കും മാന്‍ ചത്തിരുന്നു. മാനിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നുമില്ല. മാന്‍ ചത്തതിന് കാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

 

Leave A Reply

Your email address will not be published.

error: Content is protected !!