അന്തിമവിധി തെരഞ്ഞെടുപ്പിലറിയാം:എം.എം.ഹസ്സന്‍
ഇടതുമുന്നണി ഗവണ്‍മെന്റിനെതിരെ ഐക്യജനാധിപത്യ മുന്നണി നടത്തുന്ന കുറ്റവിചാരണയുടെ അന്തിമ വിധി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് സംസ്ഥാന ചെയര്‍മാന്‍ എം.എം.ഹസ്സന്‍. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്.കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍ ധൂര്‍ത്ത് നടത്തി കൊണ്ടുള്ള നവകേരളയാത്രയോടെ കേരള സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകന്നുകഴിഞ്ഞു.
യാത്ര സമാപിച്ചിട്ടും എന്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രിക്കോ.മന്ത്രി മാര്‍ക്കോ, എല്‍.ഡി.എഫ് നേതാക്കള്‍ക്കോ ഇത് വരെ വിശദീകരിക്കാള്‍ കഴിഞ്ഞിട്ടില്ല. പരാതികള്‍ സ്വീകരിക്കുകയല്ലാതെ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ കേരള സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് ചെയ്തത്.ലക്ഷക്കണക്കിന് ഫയലുകള്‍ സെക്രട്ടറിയേറ്റിലും കലക്ട്രേറ്റു കളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിക്കിടക്കുമ്പോഴാണ് ജനങ്ങളെ വിഢികളാക്കാന്‍ വേണ്ടി വീണ്ടും പരാതികള്‍ സ്വീകരിച്ച് പഴയ കെട്ടിക്കിടക്കുന്ന പരാതികള്‍ക്കൊപ്പം കെട്ടി വെച്ചിരിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.
ചെയര്‍മാന്‍ അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ പടയന്‍ മുഹമ്മദ് ,മുസ്ലിം ലീഗ് നേതാവ് അഷ്‌ക്കര്‍ ഫാറൂഖി, ഐ.സി.ബാല,മുസ്ലിം ലീഗ് നേതാവ് അഷ്‌ക്കര്‍ ഫാറൂഖി, ഐ.സി.ബാലക്യഷ് ണന്‍.എല്‍.എ.എ.,മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, എന്‍.ഡി.അപ്പച്ചന്‍.കെ.എല്‍.പൗലോസ്,എന്നിവര്‍ സംബന്ധിച്ചു.