സിനാനിന്റെ ഓര്‍മ്മകള്‍ ശക്തിയായി : പനമരം ഹൈസ്‌കൂളിന് മിന്നും വിജയം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വടപ്പാട്ടില്‍ പനമരം ഗവ.ഹൈസ്‌കൂള്‍ ടീം എഗേഡ് നേടിയപ്പോള്‍ വിജയത്തിന് പത്തരമാറ്റ് തിളക്കം. വട്ടപ്പാട്ട് സംഘത്തിലെ പ്രധാനിയായിരുന്ന മുഹമ്മദ് സിനാന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖം ഉള്ളിലൊതുക്കിയാണ് മറ്റ് ടീം അംഗങ്ങള്‍ കൊല്ലത്തേക്ക് വണ്ടി കയറിയത്. ഒരു മാസം മുമ്പ് സ്‌കൂളില്‍ നെറ്റ് ബോള്‍ പരിശീലനത്തിനിടയില്‍ കുഴഞ്ഞുവീണാണ് സിനാന്‍ മരിക്കുന്നത്.
സിനാനിന്റെ അഭാവത്തില്‍ മറ്റുള്ളവര്‍ താളം പിഴയ്ക്കാതെ നോക്കി. ചെറുപ്രായത്തില്‍ തന്നെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സിനാന്‍.പനമരം ഹൈസ്‌കൂളിലെ നെറ്റ്‌ബോള്‍ ടീമിന്റെ പ്രധാന താരമായിരുന സിനാന്‍. ഇതിനിടയിലാണ് വട്ടപ്പാട്ട് ടീമിലും ഇടംനേടിയത്.ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തില്‍ എത്തിയ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.അമിന്റസ ,മുഹമ്മദ് അനുഷ്, അമാന്‍അബ്ദുള്ള,അമല്‍ റസ്മില്‍ , മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് ഫസല്‍, മുഹമ്മദ് നിജസ് ,മുഹമ്മദ് ഡാനിഷ് . മുഹമ്മദ് നദിം , മഹമ്മദ് മിഥ് ലാജ് തുടങ്ങിയവരാണ് മത്സരത്തില്‍ പങ്കെടുത്തത്.വിജയികളെ പിടിഎ കമ്മിറ്റികള്‍, സ്‌കൂള്‍ അദ്യാപകര്‍ എന്നിവര്‍ അനുമോദിച്ചു.