സുബ്രഹ്‌മണ്യന് അടിയന്തര ചികിത്സാ സഹായം നല്‍കണം
വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കാട്ടാനയുടെ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴയുന്ന അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യന് അടിയന്തര ചികിത്സാ സഹായം നല്‍കണമെന്ന് കേരളാഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ധനസഹായം അനുവദിച്ചില്ലങ്കില്‍ വനം വകുപ്പ് ഓഫീസിന് മുന്‍പില്‍ പ്രത്യക്ഷ സമരമെന്നും നേതാക്കള്‍.
സുബ്രമണ്യന് രണ്ടു തവണയായി അയ്യാരിരം രൂപ വീതം നല്‍കിയതും വനം വകുപ്പിന് ചികിത്സാ സമയത്ത് ചിലവായ മുവായിരം രൂപയും അടക്കം 12000രൂപമാത്രമെ അനുവദിക്കാനാവു എന്നാണ് വനംവകുപ്പിന്റെ നിലപാട് .ഇത് തിരുത്തി ജനുവരി 31ന് മുമ്പ് അടിയന്തിര ധനസഹായം നല്‍കിയില്ലെങ്കില്‍ സുബ്രമണ്യനെ വനം വകുപ്പ് ഓഫീസിന് മുമ്പില്‍ കൊണ്ടു വന്ന് കിടത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, ജനറല്‍ സെക്രട്ടറി മാത്യൂ പനവല്ലി, ട്രഷറര്‍ സഖറിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.