തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടന്ന അണ്ടര്‍ – 19 നാഷണല്‍ സ്‌കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ശ്രീരാഗ് പത്മന്‍ ഉള്‍പ്പെട്ട ടീം വെങ്കല മെഡല്‍ നേടി. ശ്രീരാഗ് അടക്കം അഞ്ചു പേരാണ് കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫിഡെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ , നവംബറില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.മീനങ്ങാടി കോലമ്പറ്റ അമൃത് നിവാസില്‍ പത്മനാഭന്റെയും , ഷൈലയുടെയും മകനാണ്.