തിരുനാള്‍ മഹോത്സവത്തിന് തുടക്കം
നെടുമ്പാല സെന്റ മേരിസ് ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെയും സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് തുടക്കം.തിരുനാളിന് വികാരി ഫാദര്‍ ഡെന്നിസ് പൂവത്തിങ്കല്‍ കൊടിയേറ്റി. ജനുവരി 12,13,14 തീയതികളിലാണ് പ്രധാന തിരുനാള്‍. 14ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദത്തോടെ തിരുനാള്‍ കൊടിയിറങ്ങും.
പൂര്‍വികരുടെ അനുസ്മരണവും, വിശുദ്ധ കുര്‍ബാന നൊവേന എന്നിവയ്ക്ക് ഇലവുത്തിങ്കല്‍ ജോണി, കുഞ്ചിറത്തു പാപ്പച്ചന്‍, ചൂടിയാങ്കല്‍ ജോര്‍ജ്, അഴകനാല്‍ അപ്പച്ചന്‍, പൊള്ളയില്‍ സേവിയര്‍, സെക്രട്ടറി നീറാമ്പുഴ പൗലോസ്, തിരുനാള്‍ കമ്മറ്റി അംഗങ്ങള്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, അധ്യാപകര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 3 ബുധനാഴ്ച മുതല്‍ 11 വരെ പ്രാര്‍ത്ഥന ദിനങ്ങള്‍ ആയിരിക്കും.12ന് കലാവിരുന്നും, 13ന് സൂപ്പര്‍ മെഗാ ഷോയും, ഉണ്ടാകും. ഫാദര്‍ ജിതിന്‍ എടച്ചിലത്ത്, ഫാദര്‍ സോജന്‍ പൂവത്തിങ്കല്‍, ഫാദര്‍ വിനോയി കളപ്പുരക്കല്‍, ഫാദര്‍ ജിയോ നമ്പൂടാകം,ഫാദര്‍ സുനില്‍ മഠത്തില്‍, ഫാദര്‍ അനില്‍ മുഞ്ഞനാട്ട്, ഫാദര്‍ ജോജോ ഔസേപ്പറമ്പില്‍, ഫാദര്‍ വിന്‍സന്റ് കളപ്പുര, ഫാദര്‍ ടോംസി പാലക്കല്‍, ഫാദര്‍ ജിന്റോ തട്ടുപറമ്പില്‍, ഫൊറോന വികാരി ഫാദര്‍ ജോഷി പെരിയപ്പുറം എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും..