വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി.തിരുവള്ളൂര്‍ സ്വദേശികളായ പല്ലവന്‍ സ്ട്രീറ്റില്‍ ഇ.മണികണ്ഠന്(30),വെങ്കിട്ടപുരം,എം.സൂര്യ(30),എ.വി.എസ് നഗര്‍ എ.മണി (30),ഇലവന്‍ത്ത് ക്രോസ് സ്ട്രീറ്റ് മണിവണ്ണന്(38) എന്നിവരെയാണ് ബത്തേരി എസ്.ഐ. സി.എം.സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.177 ഗ്രാം കഞ്ചാവും 0.3 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എസ്.സി.പി.ഒ നൗഫല്‍, സി.പി.ഒ നിയാദ്, ഡ്രൈവര്‍ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.