ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്.
നാലാം മൈലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. നാലാം മൈല്‍ ഹൈടെക് കുന്ന് പുത്തന്‍പുരയില്‍ മോളിക്കും മകള്‍ ജോമോള്‍ക്കുമാണ് പരിക്കേറ്റത്. മുഖത്തിനും കൈക്കും പൊള്ളലേറ്റ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.റഗുലേറ്ററില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടകാരണം. ജോമോളുടെ അലര്‍ച്ച കേട്ട് ഓടി കൂടിയ അയല്‍വാസികളാണ് തീയണച്ച് പൊള്ളലേറ്റ മോളിയെയും മകളെയും ആശുപത്രിയില്‍ എത്തിച്ചത്.
മൊളിയുടെ മുകത്തും തലയിലും, കൈകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തീപിടുത്തത്തില്‍ നിന്നും അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് മകള്‍ ജോമോള്‍ക്ക് കാലിനും കൈക്കും പൊള്ളലേറ്റത്. മാനന്തവാടിയില്‍നിന്നുംഎത്തിയഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി