വാര്‍ഷികപദ്ധതി രേഖാ പ്രകാശനവും വികസന സെമിനാറും സംഘടിപ്പിച്ചു.

0

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 2024-25 പര്‍ഷത്തെ വാര്‍ഷികപദ്ധതി രേഖാ പ്രകാശനവും വികസന സെമിനാറും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി എഎന്‍ പ്രഭാകരന്‍ രേഖ പ്രകാശനം ചെയ്തു

.പഞ്ചായത്ത് പ്രസിഡണ്ട് സുധിരാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള പദ്ധതി രൂപരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ സീനത്ത് വൈശ്യന്‍ അവതരിപ്പിച്ചു.സിഎം അനില്‍ കുമാര്‍ നൂതന പദ്ധതി അവതരണം നടത്തി.14-ാം പഞ്ചവത്സരപദ്ധതി നയസമീപനം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ വിശദീകരിച്ചു.തുടര്‍ന്ന് ഗ്രൂപ്പ് തല ചര്‍ച്ചകളും നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!