ഫാര്‍മേഴ്‌സ് റിലീഫ് ഫോറം എസി വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനവും ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന കര്‍ഷക സംഘടന എഫ്ആര്‍എഫില്‍ ചേരുന്ന ലയന സമ്മേളനവും വിവിധ പരിപാടികളോടെ നടവയലില്‍ സംഘടിപ്പിച്ചു.പത്മശ്രീ ചെറുവയല്‍ രാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
എഫ് ആര്‍ എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയാസ് ,ഐഎഫ്എ സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ്
തോമസിന് പതാക നല്കി ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടവയല്‍ ടൗണില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മരകാവ് ഇടവക വികാരി ഫാ. ജയിംസ് മുഖ്യ പ്രഭാഷണം നടത്തി .എഫ് ആര്‍ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്,എന്‍ ജെ ചാക്കോ,എസ്എന്‍ഡിപി കണ്‍വീനര്‍ വാമദേവന്‍, നടവയല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ:
ഗര്‍വാസീസ് മറ്റം നെല്ലിയമ്പം,മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍,വ്യാപാര വ്യവസായി ഏകോപന സമിതി
ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ തുടങ്ങി സാമുദായിക സാംസ്‌കാരിക കര്‍ഷക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു . എഫ് ആര്‍ എഫ് ഭാരവാഹികളായ പി എം ജോര്‍ജ്ജ് , ടി ഇബ്രായി എസി തോമസ് , എ എന്‍ മുകുന്ദന്‍ ,എസി ആന്റണി, ഒ ആര്‍ വിജയന്‍ സച്ചിന്‍ സുനില്‍ അജയ് ആനിക്കല്‍ തുടങ്ങിയവര്‍നേതൃത്വം വഹിച്ചു .