കോവിഡ് രോഗികളുടെ എണ്ണം വയനാട്ടിലും വര്‍ധിക്കുന്നു

0

സംസ്ഥാനത്താകെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വയനാട്ടിലും കേസുകള്‍ കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .ഇന്നലെ 26 പേര്‍ക്കും ഇന്ന് 29 പേര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 26 പേര്‍ ചികിത്സയിലുണ്ടങ്കിലും ആരുടെയും നില ഗുരുതരമല്ല. പുതിയ വകഭേദമായ ജെ.എന്‍.വണ്‍ വയനാട്ടില്‍ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.വയനാട്ടിലിതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഭീതിജനകമായ സാഹചര്യമില്ലങ്കിലും ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ.ര്‍ ഡോ. ദിനീഷ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!