ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശില്‍പ്പ – ചിത്ര പ്രദര്‍ശനം ഡിസംബര്‍ 30 വരെ നീട്ടി. .

0

തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവില്‍ ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ് എന്ന പേരില്‍ നടത്തുന്ന ചിത്ര-ശില്‍പ്പ പ്രദര്‍ശനത്തിന്റെ രണ്ടാംഘട്ടം ഡിസംബര്‍ 30 വരെ നീട്ടി. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളുമായി വയനാട് ആര്‍ട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്‌സും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റിന്റെ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.

അരുണ്‍ വി സി, ബിനീഷ് നാരായണന്‍, ചിത്ര എലിസബത്ത്, ദീപ കെ പി, ജോര്‍ജ്കുട്ടി, ജോസഫ് എം വര്‍ഗീസ്, ഞാണന്‍, പ്രസീത ബിജു, രമേഷ് എം ആര്‍, ഇ സി സദാസാനന്ദന്‍, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാര്‍ എന്നീ കലാകാരന്‍മാരുടെ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും നടത്തി വരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!