നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളാഘോഷം ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ നടവയലില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഗര്‍വ്വാസിസ് മറ്റം തിരുന്നാള്‍ കൊടി ഉയര്‍ത്തും.
ഡിസംബര്‍ 24 ഞായര്‍ രാത്രി 11.50-ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഗര്‍വ്വാസിസ് മറ്റം തിരുന്നാള്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് വി. കുര്‍ബാനയും പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടക്കും .30-ാം തിയതി ശനിയാഴ്ച്ച ഭക്തസംഘടനകളുടെയും സണ്‍ഡേസ്‌കൂളിന്റെയും സംയുക്ത വാര്‍ഷികദിനമാണ്. വി. കുര്‍ബാ നയ്ക്ക് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാ മംഗലം മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേ ളനം ബിഷപ്പ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍, ഭക്തസംഘടന കലാ പരിപാടികള്‍ ഉണ്ടായിരിക്കും. ജൂബിലി മത്സരവിജയികള്‍ക്ക് സമ്മാനവും അന്ന് നല്‍കുന്നു.31-ാം തിയതി ഞായറാഴ്ചയാണ് പ്രധാന തിരുന്നാള്‍ ദിനം. മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യ കാര്‍മ്മികനാകും. ആഘോഷമായ വി. കുര്‍ബാനയ്ക്ക് ശേഷം വര്‍ണ്ണാലംകൃത ഹംസരഥത്തിലുള്ള ഉണ്ണിമിശിഹായുടെ രാജകീയ നഗര പ്രദക്ഷിണം. തുടര്‍ന്ന് ദിവ്യകാരുണ്യശീര്‍വാദം, ആകാശവിസ്മയം, കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി സാമൂഹ്യനാ ടകം തുടര്‍ന്ന് വര്‍ഷാവസാന പ്രാര്‍ത്ഥന, വര്‍ഷാരംഭ പ്രാര്‍ത്ഥന, വി.കുര്‍ബാന.2024 ജനുവരി 1 തിങ്കളാഴ്ച തിരുന്നാള്‍ സമാപനദിനമാണ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി (എമരിത്തൂസ്), ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് (എമരിത്തൂസ്) എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം, സമാപനാശീര്‍വാദം, നേര്‍ച്ചഭക്ഷണം.