വെള്ളമുണ്ട റെയ്ഞ്ച് മുസാബഖ ഈസ്റ്റ് വെള്ളിലാടി മദ്രസക്ക് ഓവറോള്‍

0

റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഭിമുഖ്യത്തില്‍ കോറോം അല്‍ മദ്രസത്തുല്‍ ഇസ് ലാമിയ്യ യില്‍ വെച്ച് നടത്തിയ റെയ്ഞ്ച് ഇസ്ലാമിക കലാമേള (മുസാബഖ) ഈസ്റ്റ് വെളളിലാടി മദ്രസ്സ 287 പോയിന്റ് നേടി ഒന്നാം സ്ഥാനവും 285 പോയിന്റ് നേടി പഴഞ്ചന റശീദുല്‍ ഇസ് ലാം മദ്‌റസ രണ്ടാം സ്ഥാനവും 258 പോയിന്റ് നേടി കോറോം അല്‍ മദ്‌റസ ത്തുല്‍ ഇസ്ലാമി യ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മദ്‌റസകള്‍ (കിഡ്‌സ് സബ്ജൂനിയര്‍ ബോയ്‌സ്) മുര്‍ഷിദ് സിബിയാന്‍ പുളിഞ്ഞാല്‍ (ജൂനിയര്‍ ബോയ്‌സ്) ഹിദായ ത്തുല്‍ മുസ്ലിമീന്‍ ഈസ്റ്റ് വെളളി ലാടി (സീനിയര്‍ ബോയ്‌സ് ജനറല്‍) റഷീദുല്‍ ഇസ്ലാം പഴഞ്ചന (ജനറല്‍ ഗേള്‍സ് ജൂനിയര്‍ ഗേള്‍സ് മുഅല്ലിം) അല്‍ മദ്‌റസ ത്തുല്‍ ഇസ്‌ലാമിയ്യ കോറോം (സീനിയര്‍ ഗേള്‍സ് സൂപ്പര്‍ സീനിയര്‍) നൂറുല്‍ ഇസ്ലാം സെക്കണ്ടറി വെള്ളമുണ്ട (സബ്ജൂനിയര്‍ ഗേള്‍സ്) തന്‍വീറുല്‍ ഇസ്‌ലാം കിണറ്റിങ്ങല്‍ (അലുംനി) നൂറുല്‍ ഇസ്ലാം സെക്കണ്ടറി കുഞ്ഞോം എന്നിവയാണ്. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികള്‍ക്ക് ഇന്നലെ പരിസമാപ്തി കുറിച്ചു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ തൊണ്ടര്‍നാട് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഓവറോള്‍ റണ്ണെഴ്‌സ് അപ്പ്, മൂന്നാം സ്ഥാനം എന്നീ ട്രോഫികള്‍ വിതരണം ചെയ്തു. പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡുകളും ടോപ് പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ ഉസ്ഥാ ദുമാര്‍ക്കുമുള്ള അവാര്‍ഡുകളും വിതരണം നടത്തി. മുസബഖ റെയ്ഞ്ച് ചെയര്‍മാന്‍ ജംഷീര്‍ ബാഖവി അധ്യക്ഷനായി. പ്രസിഡന്റ് സയ്യിദ് അഹ്‌മദ് സഈദ് ജിഫ്രി ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി ഇര്‍ഫാനി. പി മായന്‍ ഹാജി. വി സി ഹമീദ്. കെ.കെ അമ്മദ് ഹാജി. ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അയ്യൂബ്. കെ റഷീദ് മൗലവി, വി മുഹമ്മദലി റഹ്‌മാനി സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി വി അബ്ദുല്‍ ജലീല്‍ മൗലവി സ്വാഗതവും മുജീബ് റഹ്‌മാന്‍ റഹ്‌മാനി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!