വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി പൂതാടി പഞ്ചായത്തിലെ മാങ്ങോട് വയലില്‍ ഡ്രോണ്‍ നാനോ ഫെര്‍ലൈസര്‍ സ്‌കീം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി.നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രദര്‍ശന മരുന്ന് തളിക്കല്‍ നടത്തിയത് .താഴമുണ്ട ഉള്ളറാങ്ങാട്ടില്‍ രാജന്‍ എന്ന കര്‍ഷകന്റെ വാഴത്തോട്ടത്തിലാണ് മരുന്ന് തളിച്ചത്.
അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് മാറിയ കാലഘട്ടത്തില്‍ കൃഷിയിലുംവൈവിധ്യം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സ്‌കീംമുകളെ കുറിച്ചുള്ള വിശദീകരണവും കര്‍ഷകര്‍ക്ക് നല്കി . പഞ്ചായത്തംഗങ്ങളായ പ്രകാശന്‍ നെല്ലിക്കര, മിനി സുരേന്ദ്രന്‍ , സ്മിത സജി ,മിനി ശശി കൃഷി ഓഫീസര്‍ അശ്വതി ബാലകൃഷ്ണന്‍ ,രഹ്ന ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.