വികസിത് ഭാരത് സങ്കല്‍പ് യാത്രക്ക് പുതാടി പഞ്ചായത്തില്‍ ഉജ്ജല സ്വീകരണം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും രാജ്യത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു.കേണിച്ചിറ ഷോപ്പിംങ്ങ് കോംപ്ലക്‌സിലായിരുന്നു പരിപാടി.പൂതാടി പഞ്ചായത്തംഗം പ്രകാശന്‍ നെല്ലിക്കര പരിപാടി ഉദ്ഘാടനം ചെയ്തു
കേന്ദ്ര പദ്ധതികളില്‍ ചേരാനുള്ള അവസരവും , ഗ്യാസ് കണക്ഷന്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സൗജന്യ ഗ്യാസ് കണക്ഷന്‍ നേരിട്ട് ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കി. കേന്ദ്ര പദ്ധതികളില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ച അനുഭവങ്ങളും വിശദീകരണങ്ങളും ചടങ്ങില്‍ പങ്ക് വെച്ചു .. കാനറ ബാങ്ക് കണ്ണൂര്‍ റീജിയന്‍ ഡിവിഷനല്‍ മാനേജര്‍ മതിവണ്ണന്‍ അധ്യക്ഷത വഹിച്ചു .തുടര്‍ന്ന് സങ്കല്‍പ്പ് പ്രതിജ്ഞ ചൊല്ലല്‍ നടത്തി .ചടങ്ങില്‍ വിവിധ സംരംഭങ്ങളില്‍ വിജയം നേടിയവരെ ആദരിച്ചു .കേണിച്ചിറ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ഷിനോജ് , പഞ്ചായത്തംഗങ്ങളായ മിനി ശശി സ്മിത സജി , സദാനന്ദന്‍ , ശിവദാസന്‍ ,ഉണ്ണികൃഷ്ണന്‍ , നബാര്‍ഡ് എ ജി എം ജിഷ , രാജേഷ് , അഖില്‍ , പുതാടി കൃഷി ഓഫീസര്‍ അശ്വതി ബാലകൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിച്ചു .