മീനങ്ങാടിയില്‍ കാര്‍ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നതായി പരാതി

0

മീനങ്ങാടിയില്‍ കാര്‍ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നതായി പരാതി.ചാമരാജ് നഗറില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് ഒരു സംഘം ആളുകള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. കെഎല്‍ 11 ബി ആര്‍ 1779 നമ്പര്‍ കാറാണ് കടത്തികൊണ്ടു പോയത്. പോകുന്ന വഴിയില്‍ മേപ്പാടിയില്‍ ഇരുവരെയും കാറില്‍ നിന്നും ഇറക്കിവിട്ടതായും തുടര്‍ന്ന് മേപ്പാടിയില്‍ മറ്റൊരിടത്ത് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു എന്നുമാണ് പോലിസിനെ അറിയിച്ചത്. മേപ്പാടി പോലീസ് സ്റ്റേഷനിലും മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. 2 വാഹനങ്ങളിലായി പത്തോളം പേരുണ്ടായിരുന്നതായും,കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായുമാണ് ലഭ്യമായ വിവരം.മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!