വ്യാപാരി വ്യവസായി സമിതി ബത്തേരി യൂണിറ്റിന്റെ പുതിയ ഓഫീസ് പൊലിസ് സ്റ്റേഷന്‍ റോഡിന് സമീപം എസ്.എന്‍.ഡി.പി കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് മാണി വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി എം ആര്‍ സുരേഷ്,യൂണിറ്റ് സെക്രട്ടറി ശശികുമാര്‍,യൂണിറ്റ് ട്രഷര്‍ പ്രമോദ്‌സമിതി അയല്‍ കൂട്ടം സെക്രട്ടറി പുരുഷോത്തമന്‍, ഏരിയ സെകട്ടറി എന്‍ ജയരാജന്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിത കര്‍മ്മസേ നാഗംങ്ങളെ ആദരിക്കലും, സാമ്പത്തിക പിന്നാക്കമുള്ള കുടുംബത്തിലെ കുട്ടിക്ക് പഠന സഹായ വിതരണവും ചടങ്ങില്‍ നടത്തി.