വൈത്തിരിയില്‍ 12.450 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.വാരാമ്പറ്റ പുളിക്കല്‍ വീട്ടില്‍ പി.എം. ജിഷ്ണുവിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരി റോഡിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.എസ്.ഐ. കെ.എം. സന്തോഷ്മോന്, ഗ്രേഡ് എസ്.ഐ എച്ച്. അഷ്റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.