അഖില കേരള വടംവലി മത്സരം

0

.മീനങ്ങാടി ലെജന്‍ഡ്‌സ് ക്ലബ് ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി സ്‌കൂള്‍ ജംഗ്ഷനില്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം ആറ് മുതലാണ് മത്സരം. 40 ഓളം ടീം മത്സരത്തില്‍ പങ്കെടുക്കും.ഒന്നാം സ്ഥാനക്കാര്‍ക്ക് 25,001 രൂപയും കെ.പി. ജോര്‍ജ് മെമ്മോറിയില്‍ എവര്‍ റോളിംഗ് ട്രോഫി ലഭിക്കും. 20,001, 15,001, 10,001 രൂപ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് ലഭിക്കും. ക്ലബ് പ്രസിഡന്റ് എന്‍.പി.രഞ്ജിത്ത്, സെക്രട്ടറി ബിജു പൗലോസ്, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!