ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം പുല്‍പ്പള്ളി ക്ഷീര സംഘത്തിന്

0

ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം പുല്‍പ്പള്ളി ക്ഷീരോല്‍പ്പാദകസഹകരണ സംഘം കരസ്ഥമാക്കി.രാജ്യത്തെ 1770 അപേക്ഷകരില്‍ നിന്നാണ് പുല്‍പ്പള്ളി ക്ഷീര സംഘത്തെ ഈ നേട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് .സംഘത്തിന്റെ വൈവിധ്യവത്കരണം, പാല്‍ വില, ഗുണനിലവാരം, കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. പുല്‍പ്പള്ളി ക്ഷീര സംഘം നടപ്പിലാക്കിയ കിടാരി പാര്‍ക്ക്,ചാണക സംഭരണം,വൈക്കോല്‍ സംഭരണ യൂണിറ്റുകള്‍, വെറ്റിനറി മെഡിക്കല്‍ ഷോപ്പ്,വെറ്റിനറി ഡോക്ടറുടെ സേവനം, കന്നുകാലി ഇന്‍ഷുറന്‍സ്, ഭവന നിര്‍മ്മാണം എന്നിവയ്ക്കു പുറമേ കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും കര്‍ഷകര്‍ക്കു നല്‍കിയ പ്രത്യേക സഹായങ്ങള്‍, കര്‍ഷകരെ സഹായിക്കുന്നതിനായി കര്‍ഷകരില്‍നിന്നും കപ്പ സംഭരിച്ച് നടത്തിയ വിപണനം (ഏക സഹകരണ മാതൃത)-എന്നിവയെല്ലാം അവാര്‍ഡ് നേട്ടത്തിന് അടിസ്ഥാനമായി. 1971ല്‍ 25 കര്‍ഷകരില്‍ നിന്നും 40 ലിറ്റര്‍ പാല്‍ സംഭരിച്ച് ആരംഭിച്ച സംഘം ഇന്ന് 20,000 ലിറ്റര്‍ സംഭരണവും 35000 ലിറ്റര്‍ സംഭരണശേഷിയും ഉള്ള സംഘം ആയിരിക്കുന്നു. 5118 ക്ഷീരകര്‍ഷകര്‍ അംഗങ്ങളായ സംഘത്തില്‍ 60 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു. നവംബര്‍ 26 ന് ആസാമിലെ ഗുഹട്ടിയില്‍ നടക്കുന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അവാര്‍ഡ് ഏറ്റുവാങ്ങും അഞ്ചുലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ബൈജു നമ്പിക്കൊല്ലി (പ്രസിഡന്റ്), യു.എന്‍. കുശന്‍, സജീവ് വെട്ടുവേലില്‍,വി.എം.ജയചന്ദ്രന്‍,ഗീത പ്രഭാകരന്‍,ലീല കുഞ്ഞിക്കണ്ണന്‍ , റീന സണ്ണി,ജോളി റെജി, ടി.വി. ബിനോയ്,എന്നിവരാണ് ക്ഷീര സംഘത്തിന്റെ ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍ . എം .ആര്‍ .ലതികയാണ് സെക്രട്ടറി .

Leave A Reply

Your email address will not be published.

error: Content is protected !!