ബത്തേരി സര്‍വ്വജന സ്‌കൂളില്‍ നടക്കുന്ന 42-മത് റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. സര്‍വ്വജന സ്‌കൂള്‍, ഡയറ്റ്, കൈപ്പഞ്ചേരി എല്‍പി സ്‌കൂള്‍, സെന്റ്ജോസഫ്, പ്രതീക്ഷ യൂത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സജ്ജീകരിക്കുന്ന എട്ട് വേദികളിലാണ് കലോത്സവം അരങ്ങേറുക.
എട്ട് വര്‍ഷത്തിനുശേഷം സുല്‍ത്താന്‍ബത്തേരിയിലേക്ക് എത്തിയ കൗമാര കലയെ വരവേല്‍ക്കാന്‍ മുഖ്യവേദിയായ സര്‍വ്വജനയും സമീപ സ്ഥാപനങ്ങളും തിരക്കിട്ട ഒരുക്കത്തിലാണ്. സര്‍വ്വജന സ്‌കൂള്‍ ഗ്രൗണ്ടിലാണ് മുഖ്യവേദിയായ തട്ടകം. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാംവേദിയായ നര്‍ത്തനം സര്‍വ്വജന സ്‌കൂള്‍ ഓഡിറ്റോറിയവും, എട്ടാംവേദിയായ മുരളിക വൊക്കേഷണള്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുമാണ്. സെന്റ്ജോസഫ് ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മൂന്നാം വേദിയായ നൂപൂരം ഒരുക്കിയിരിക്കുന്നത്. നാലും ഏഴും വേദികളായ ചിലമ്പും, ഉറവും വയനാട് ഡയറ്റ് ഓഡിറ്റോറിയത്തിലും, എഡ്യുസാറ്റ് ഹാളിലുമാണ് ക്ര്മീകരിച്ചിരിക്കുന്നത്. അഞ്ചാംവേദിയായി ഋഷഭം ഗവ. എല്‍.പി സ്‌കൂളിലും, ആറാംവേദിയായ സപ്തം പ്രതീക്ഷ യൂത്ത് സെന്ററിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചമുതല്‍ വ്യാഴാഴ്ച വരെയാണ് കൗമാരകല ഇവിടെ അരങ്ങേറുക. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങളും, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്റ്റേജിന മത്സരങ്ങളുമാണ് നടക്കുക. നാല് ദിവസത്തെ കലാമേളയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ന്ിന്നായി 6000 ത്തോളം മത്സരാര്‍ഥികളാണ് ഇവിടെ മാറ്റുരക്കുക.